ന്യൂയോർക്കിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ സംരംഭക കൊല്ലപ്പെട്ടു

0

ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള ഡിക്സ് ഹിൽസ് കോട്ടേജിനുള്ളിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഇന്ത്യൻ-അമേരിക്കൻ സംരംഭക കൊല്ലപ്പെട്ടു. തന്യ ബത്തിജ (32) ആണ് കൊല്ലപ്പെട്ടത്. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡിസംബർ 14 നായിരുന്നു സംഭവം.

സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുടെ സാധ്യത സഫോക്ക് കൗണ്ടി പൊലീസ് ഡിപ്പാർട്ട്മെന്റ് തള്ളിക്കളഞ്ഞു. കാൾസ് സ്‌ട്രെയിറ്റ് പാത്തിലെ മാതാപിതാക്കളുടെ വീടിനു പിന്നിലെ കോട്ടേജിലാണ് താന്യ ബത്തിജ താമസിച്ചിരുന്നതെന്ന് സഫോക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനന്റ് കെവിൻ ബെയ്‌റർ പറഞ്ഞു. രാവിലെ പതിവ് വ്യായാമത്തിനായി ഉണർന്ന ബത്തിജയുടെ പിതാവ് ഗോബിന്ദ് ബത്തിജ തീപിടിത്തം കണ്ട് ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു.

ബത്തിജ ഒരു സംരംഭകയും കമ്മ്യൂണിറ്റി നേതാവുമാണ്. ബത്തിജ അടുത്തിടെ ലോംഗ് ഐലൻഡിലെ ബെൽപോർട്ടിൽ ഒരു ഡങ്കിൻ ഡോനട്ട്സ് ഔട്ട്ലെറ്റ് തുറന്നിരുന്നു. അക്കൗണ്ടിംഗിലും ഫിനാൻസിലും എംബിഎ പൂർത്തിയാക്കിയ ശേഷമാണ് അവൾ ഈ മേഖലയിലേക്ക് കടക്കുന്നത്.