നാട്ടിലേക്ക് വരികയായിരുന്ന പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു

0

ദുബായ്: യുഎഇയില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് വരികയായിരുന്ന പ്രവാസി മലയാളി യുവാവ് വിമാനത്തില്‍ മരിച്ചു. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ (40) ആണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മരിച്ചത്. മൂന്ന് വര്‍ഷത്തിലധികമായി ദുബായില്‍ ബിസിനസ് ചെയ്യുകയായിരുന്ന ഫൈസല്‍ ഷാര്‍ജയില്‍ നിന്നാണ് നാട്ടിലേക്ക് തിരിച്ചത്.

അര്‍ബുദം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ തേടുന്നതിനായിരുന്നു നാട്ടിലേക്കുള്ള യാത്ര. ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. വിമാനം രാവിലെ 6.10ന് കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിന് അര മണിക്കൂര്‍ മുമ്പായിരുന്നു അന്ത്യം.

ഫൈസല്‍ നാട്ടിലേക്ക് വരുന്നുണ്ടെന്ന അറിയിച്ചിരുന്നതിനാല്‍ സ്വീകരിക്കാനായി ഭാര്യ ആബിദ, മക്കളായ മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ് എന്നിവരും അടുത്ത ബന്ധുക്കളും വിമാനത്താവളത്തില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.