പ്രവാസി മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

0

മസ്‍കത്ത്: കാസര്‍കോഡ് സ്വദേശിയായ മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി. പെരുമ്പട അബ്‍ദുല്‍ ഖാദറിന്റെ മകന്‍ അബ്‍ദുല്‍ റസാഖ് (38) ആണ് ഒമാനിലെ സീബ് വാദി ബഹായിസ്സില്‍ മരിച്ചത്. സീബിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു അബ്‍ദുല്‍ റസാഖ്.

മാതാവ് – പരേതയായ ഖദീജ. ഭാര്യ – റുഖിയ. മക്കള്‍ – റിയ. റിഫ. സഹോദരങ്ങള്‍ – മുഹമ്മദ് കുഞ്ഞി, ബഷീര്‍ (ദുബൈ), ഷാഫി, നാസര്‍, ഹമീദ്. അസീസ്, ലത്തീഫ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.