കൊവിഡ് ബാധിച്ച് ജിദ്ദയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

1

റിയാദ്: കൊവിഡ് ബാധിച്ച് മലപ്പുറം പുൽപ്പറ്റ സ്വദേശി ജിദ്ദയിൽ മരിച്ചു. തൃപ്പനച്ചി സ്വദേശി കളത്തിങ്ങൽ മുഹമ്മദ് ബഷീർ (49) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലിരിക്കെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ജിദ്ദയിലെ ബവാദിയിൽ സോഫ നിർമാണ തൊഴിലാളിയായിരുന്നു.

പിതാവ്: പരേതനായ വീരാൻകുട്ടി, മാതാവ്: ഖദീജ, ഭാര്യ: സലീന, മക്കൾ: മുഹമ്മദ് ഷബീർ, മുഹമ്മദ് തബ്ഷീർ, ഫൈഹ ഫാത്വിമ. സഹോദരങ്ങൾ: നാസർ, മുഹമ്മദ്. ഷാഹിദ, ബുഷ്‌റ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കും.