ഈ രാജ്യത്ത് ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി, ബാക്കി മൂന്നു ദിവസം അവധി ആഘോഷിക്കാം; ഇന്ത്യന്‍ കമ്പനികള്‍ ഈ രാജ്യങ്ങളിലെ തൊഴില്‍ നിയമം കണ്ടു പഠിക്കണം

0

ആഴ്ച്ചയിൽ ആകെ കിട്ടുന്ന ഒന്നോ രണ്ടോ അവധിക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ ആണ് മിക്കവരും. ജോലിയോടുള്ള ആത്മമാര്ധതയില്ലായ്മ അല്ലെങ്കിലും ഇടക്കൊക്കെ ജോലിയില്‍ നിന്നൊരു ബ്രേക്ക്‌ എടുക്കാന്‍ മിക്കവരും ആശിക്കും. എന്നാൽ തൊഴിൽ നിയമങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ കണ്ടു പഠിക്കേണ്ട ചില തൊഴിൽ നിയമങ്ങൾ ഇതാ.ഇവിടുത്തെ രീതികള്‍ കേട്ടാല്‍ അത്ഭുതവും കൂടെ അസൂയയും വരും.

അമേരിക്കയുടെ പുതിയ ദേശീയ വായന നിയമനുസരിച്ച് സർക്കാർ ജീവനക്കാർക്ക് ജോലിക്കിടെ വായിക്കാൻ പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. വായന ഒരു ശീലമാക്കാൻ ഇത് ഒരു പരിധി വരെ സഹായിച്ചേക്കാം. മാത്രമല്ല പുസ്തകപ്പുഴുക്കളായ ചിലർക്ക് ഇത് ഏറെ സന്തോഷം പകരുന്ന ഒന്നാണ്.

പകുതി ദിവസം ജോലിയും പകുതി ദിവസം അവധിയും സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ വേ​ഗം ബാ​ഗ് പായ്ക്ക് ചെയ്ത് നെതർലാൻഡ്സിലേയ്ക്ക് പോകാം. അവിടെ നാല് ദിവസം മാത്രമാണ് ജോലി. ബാക്കി മൂന്ന് ദിവസം അവധിയും. പ്രസവാവധി, കുഞ്ഞ് ജനിച്ചാൽ പിതാവിന് ലഭിക്കുന്ന അവധി എന്നിവയൊക്കെ ഇവിടെ കൃത്യമായി തന്നെ ലഭിക്കും.

ആസ്ത്രേലിയയിൽ ഒരു വർഷം 22 ദിവസം ശമ്പളത്തോടു കൂടി അവധി ആഘോഷിക്കാം. 25 വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അവധി അതിലും കൂടുതൽ ലഭിക്കും. എന്നാൽ ടൂർ പോകാതെ ഈ ദിവസങ്ങളിൽ ജോലി ചെയ്താൽ ഇരട്ടി ശമ്പളവും ലഭിക്കും.

ഫ്രാൻസിൽ ജോലി സമയം കഴിഞ്ഞ് ഓഫീസിൽ നിന്ന് പുറത്തു പോയാൽ പിന്നെ ജീവനക്കാർ ജോലി സംബന്ധമായ യാതൊരു കാര്യങ്ങളും ചെയ്യേണ്ട. ജോലിസ്ഥലത്തെ ഇ-മെയിലുകൾ സമ്മർദ്ദത്തിന്റെ ഒരു പ്രധാന ഉറവിടമാണ്. അതുകൊണ്ട് അവധി ദിവസങ്ങളിൽ ഈ ഇ-മെയിലുകൾ തുറക്കേണ്ട ആവശ്യമില്ല.

യൂറോപ്പ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് രണ്ട് വർഷം മുമ്പ് ജോലി സമയം സംബന്ധിച്ച് ഒരു സുപ്രധാന വിധിന്യായം പ്രഖ്യാപിച്ചിരുന്നു. അതായത് താമസസ്ഥലത്ത് നിന്ന് ഓഫീസിലേയ്ക്കും ഓഫീസിൽ നിന്ന് താമസസ്ഥലത്തേയ്ക്കുമുള്ള യാത്ര സമയം ജോലി സമയത്തിനുള്ളിൽ ഉൾപ്പെടുത്തണമെന്നായിരുന്നു കോടതിയുടെ വിധി. ജീവനക്കാരുടെ ആരോ​ഗ്യവും സുരക്ഷയും ഉറപ്പു വരുത്താനാണിത്.

പോർച്ചുഗലിൽ തൊഴിലാളികളെ പിരിച്ചുവിടാനാകില്ല. രാജ്യത്ത് തൊഴിൽ നിയമം അനുസരിച്ച് വിരമിക്കൽ കാലയളവ് നിർവചിക്കപ്പെട്ടിട്ടില്ല. ജീവനക്കാർ രാജി സമർപ്പിച്ചാൽ മാത്രമേ കമ്പനി അവരെ പുറത്താക്കൂ.

ജപ്പാനിലെ കമ്പനികളിൽ ജോലിക്ക് ശേഷമുള്ള ഇടവേളകളിൽ ജീവനക്കാരെ ഉറങ്ങാൻ പ്രോത്സാഹിപ്പിക്കും. കഠിനമായ ജോലിയ്ക്ക് ശേഷം ജീവനക്കാരുടെ ക്ഷീണമകറ്റാനാണ് ഈ നിയമം. ഇതിനായി കമ്പനികൾ തന്നെ പ്രത്യേക മുറികളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടാകും.