വ്‌ളോഗർമാർക്കൊപ്പം ഇലയിട്ട് കൂൺ ബിരിയാണി കഴിച്ച് രാഹുൽ; വീഡിയോ വൈറൽ

0

ചെ​ന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ ഇലയിട്ട് കൂൺ ബിരിയാണി കഴിക്കുന്ന വിഡിയോ വൈറലാകുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പ്രശസ്ത കുക്കിങ് യൂട്യൂബ് ചാനലായ വില്ലേജ് കുക്കിങ് ചാനലിലാണ് അതിഥിയായി രാഹുൽ ഗാന്ധി എത്തിയത്.

പാചകം ചെയ്യുന്ന സംഘത്തോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ ബിരിയാണിക്കൊപ്പം കൂട്ടാൻ സാലഡ് തയാറാക്കുകയാണ് ആദ്യം ചെയ്തത്. നി​ല​ത്ത് ച​മ്രം പ​ട​ഞ്ഞി​രു​ന്ന് ഇ​ല​യി​ല്‍ സം​ഘം ത​യാ​റാ​ക്കി​യ കൂ​ണ്‍ ബി​രി​യാ​ണി​യാ​ണ് രാ​ഹു​ൽ ക​ഴി​ച്ച​ത്.

ഭ​ക്ഷ​ണ​ശേ​ഷം രാ​ഹു​ൽ “ന​ല്ലായി​റു​ക്ക്’ എ​ന്ന് ത​മി​ഴി​ൽ അ​ഭി​പ്രാ​യം പ​റ​യു​ക​യും ചെ​യ്തു. നിങ്ങളുടെ വിഡിയോ കണ്ടിട്ടുണ്ടെന്നും ഇത്തവണ ഭക്ഷണം ഉണ്ടാക്കുന്ന സംഘത്തിൽ തന്നെയും കൂട്ടണമെന്ന് രാഹുൽ ടീമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കൂൺ ബിരിയാണി ഉണ്ടാക്കാൻ രാഹുലും ചേർന്നത്. തമിഴ് സ്റ്റൈലിൽ വെങ്കായം, തൈര്, കല്ലുപ്പ് എന്നിങ്ങനെ ഓരോ ചേരുവയും എടുത്തുപറഞ്ഞ് രാഹുൽ സംഘത്തിനൊപ്പം ചേരുകയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് മുത്തച്ഛൻ രാഹുലിന്റെ കൈപിടിച്ച് പറഞ്ഞു.

പുതുക്കോട്ടൈ ജില്ലയിലെ ചിന്നവീരമംഗലമെന്ന ഗ്രാമം ഇന്ന് ലോകത്തിന് മുന്നിൽ പ്രശസ്തിയാർജിക്കുന്നത് ഈ ആറുപേർ വഴിയാണ്. വി സുബ്രഹ്മണ്യൻ, വി മുരുകേശൻ, വി അയ്യനാർ, ജി തമിഴ്സെൽവൻ, ടി മുത്തുമാണിക്കം എന്നീ അഞ്ച് സഹോദരങ്ങള്‍ക്കൊപ്പം മുത്തച്ഛൻ എം പെരിയതമ്പിയും ചേർന്നാണ് മനോഹരമായ പാചക വിഡിയോകൾ നിർമിക്കുന്നത്. ചിന്നവീരമംലത്തെ പേരു കേട്ട പാചകക്കാരനാണ് പെരിയതമ്പി. കൊമേഴ്സിൽ എംഫിൽ നേടിയ സുബ്രഹ്മണ്യന്റെ മനസ്സിലാണ് ഓണ്‍ലൈൻ കുക്കിങ് വിഡിയോ എന്ന ആശയം ആദ്യം ഉദിച്ചത്.

ചിന്നവീരമംലത്തെ പേരു കേട്ട പാചകക്കാരനാണ് പെരിയതമ്പി. ഒരു മാസം പത്തു ലക്ഷത്തിലധികം രൂപ യൂട്യൂബിൽ നിന്ന് ഇന്ന് വരുമാനമായി സംഘത്തിന് ലഭിക്കുന്നുണ്ട്. ഫെയ്സ്ബുക്കിൽ നിന്നുള്ള വരുമാനവും വേറെ. രണ്ടു മുതൽ മൂന്നു ലക്ഷം വരെ രൂപയാണ് ഒരു മാസം പാചകത്തിനും ഷൂട്ടിങ്ങിനുമായി ഇവർ ചെലവഴിക്കുന്നത്.