ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ആളൊരുക്കത്തിലെ അഭിനയത്തിന്; പിന്തള്ളിയത് ഫഹദ് ഫാസിലിനെ

0

ആളൊരുക്കത്തിലെ വ്യത്യസ്തമായ അഭിനയപ്രകടനത്തിലൂടെയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള സംസ്ഥാനഅവാര്‍ഡിലേക്ക് നടന്നു കയറിയത്. മികച്ച നടനാകാന്‍ ഇന്ദന്‍സ് ഏറ്റുമുട്ടിയത് ഫഹദ് ഫാസിലിനോട്.

മഹേഷിന്റെ പ്രതികാരത്തിലൂടെ 2016ല്‍ മികച്ച നടനുള്ള പുരസ്‌കാരപ്പട്ടികയില്‍ ഇടം നേടിയ ഫഹദ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്. അതേ സമയം ഇതുവരെ മികച്ച നടനുള്ള പട്ടികയില്‍ ഇടം നേടാതിരുന്ന ഇന്ദ്രന്‍സിന്റെ അഭിനയ മികവിനു മുന്നില്‍ ഫഹദിന് കീഴടങ്ങേണ്ടി വന്നു.

ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയനുഭവങ്ങളാണ് ആളോരുക്കത്തിന്റെ ഇതിവൃത്തം. കാലം കടന്നു പോകുന്തോരും മധുരിക്കുന്ന പ്രണയമാണ് സിനിമ പറയുന്നത്. മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിര്‍മ്മിച്ചിരിക്കുന്നത്്. സമകാലിക പ്രസക്തമായ ഗൗരവമുള്ള ഒരു വിഷയമാണ് ആളൊരുക്കം പറയുന്നത്. കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്ഗദരായ കലാകാരന്മാര്‍ ചിത്രത്തിന് വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്.പ്രശസ്ത സംവിധായകന്‍ ടിവി ചന്ദ്രന്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.