ഇന്‍ഷുറന്‍സ് ക്ലെയിം വേണോ ?; എങ്കില്‍ വെള്ളം കയറിയ വാഹനം സ്റ്റാര്‍ട്ട്‌ ചെയ്യരുത്

2

ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ കോടി കണക്കിന് രൂപ വില വരുന്ന കാറുകള്‍ വരെ വെള്ളത്തില്‍ മുങ്ങിപ്പോയ വാര്‍ത്ത നമ്മള്‍ കേട്ടതാണ്.  കേരളത്തില്‍ മഴ തകര്‍ത്ത് പെയ്തു കൊണ്ടിരിക്കുന്ന  മഴയത്ത് ഈ അപകടം അകലെയല്ല. വാഹനത്തില്‍ വെള്ളം കയറിയാലും അത് ഷോറൂമില്‍ എത്തിച്ചാല്‍ വീണ്ടും ഉപയോഗിക്കാവുന്ന തരത്തില്‍ ആക്കാന്‍ സാധിക്കും. അതിന് പക്ഷെ, വാഹനം സ്റ്റാര്‍ട്ട് ആക്കാതെ ഇരിക്കണമെന്നു മാത്രം.

വെള്ളം കയറിയെന്ന് ബോധ്യപ്പെട്ടാല്‍ ആദ്യം ഓര്‍ക്കേണ്ടത് ഒരു കാരണവശാലം വാഹനം സ്റ്റാര്‍ട്ടാക്കരുത് എന്നതാണ്. ഇഗ്നീഷന്‍ പോലും ഓണ്‍ ആക്കാതിരുന്നാല്‍ അത്രയും നല്ലതാണ്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ ഷോറൂമില്‍ എത്തിച്ചാല്‍ മാത്രമെ ഇന്‍ഷുറന്‍സ് കവറേജ് പോലും ലഭിക്കുകയുള്ളു. വെള്ളം കയറിയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം നഷ്ടമാകും.

ഇനി വാഹനം കെട്ടിവലിച്ചുകൊണ്ട് പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ അതിലുമുണ്ട് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍. ഏറ്റവും സെയിഫായി വാഹനം കൊണ്ടു പോകാന്‍ സാധിക്കുന്നത് കാര്‍ ടവ്വിങ് ഹെവിക്കിള്‍സില്‍ വാഹനം കയറ്റിക്കൊണ്ട് പോകുന്നതാണ്. മുന്‍പത്തെ വീലുകള്‍ നിലത്ത് ഉരുളുന്ന തരത്തില്‍ കെട്ടിവലിച്ചു കൊണ്ടുപോയാലും കേടുപാടുകള്‍ക്ക് സാധ്യതയുണ്ട്. സര്‍വീസ് സെന്ററില്‍ എത്തിയാല്‍ വാഹനത്തിന്റെ എന്‍ജിന്‍ ഓയില്‍, ഓയില്‍ ഫില്‍റ്റര്‍ എന്നിവ മാറേണ്ടതായി വരും. ഇന്ധനം ഊറ്റിക്കളഞ്ഞ് പുതിയത് നിറയ്‌ക്കേണ്ടതായും വരും.