ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ എണ്ണം 77

0

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വേര്‍പാടില്‍ മനംനൊന്ത് 77 പേർ മരിച്ചതായി എഡിഎംകെ നേതൃത്വം. നേരത്തെ, 26 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നതെങ്കിലും 77 പേർ മരിച്ചതായി പാർട്ടി നേതൃത്വം അറിയിച്ചു. ഇവരുടെ കുടുംബങ്ങൾക്ക് സർക്കാർ മൂന്നു ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, ജയയുടെ വിയോഗത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകർക്ക് ചികിത്സാ സഹായമായി 50000 രൂപ വീതം നൽകുമെന്നും പാർട്ടി നേതൃത്വം വ്യക്‌തമാക്കി.ഞായറാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ജയലളിത തിങ്കളാഴ്ചയാണ് മരിച്ചത്. സെപ്റ്റംബർ 22നാണ് അണുബാധയെ തുടർന്ന് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.