പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മസ്‍കത്ത്: കൊല്ലം കുണ്ടറ, പേരയം സ്വദേശി ഗ്രേസ് കോട്ടേജിൽ സെബാസ്റ്റ്യൻ ഐസക് മകൻ സാബു ഐസ്‌ക് (46) ഒമാൻ റോയൽ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. അല്‍ നഖാ എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അദ്ദേഹം ഒരു മാസത്തിലേറെയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ഹൃദയാഘാതം മൂലമാണ് മരണപെട്ടത്. പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആയതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടു പോയി സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ ഐസ്‌ക്. ഭാര്യ: ജാക്വിലിൻ സാബു (മിനി). മക്കൾ: നിമിത, നോയൽ.