ഒടിയന്‍ വിഷയത്തില്‍ മഞ്ജുവിനെ പിന്തുണച്ച് റിമ കല്ലിങ്കല്‍; “സിനിമ ഹിറ്റായിരുന്നെങ്കില്‍ നടിയ്ക്ക് വിജയത്തിന്റെ ക്രെഡിറ്റ് ഉണ്ടാകുമായിരുന്നില്ല, ഉറപ്പാണ്”

0

സിനിമ ഹിറ്റായിരുന്നെങ്കില്‍ നടിയ്ക്ക് വിജയത്തിന്റെ ക്രെഡിറ്റ് കിട്ടുമായിരുന്നില്ല എന്ന കാര്യം ഉറപ്പാണ് എന്ന് നടി റിമ കല്ലിങ്കല്‍. ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ക്കും മഞ്ജു വാര്യര്‍ക്കെതിരെ ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയ വിമര്‍ശനങ്ങളുടേയും പശ്ചാത്തലത്തിലാണ് റിമ കല്ലിങ്കലിന്റെ പോസ്റ്റ്. #justsaying #odiyan #malayaleesknowtheircinema എന്നീ ഹാഷ് ടാഗുകളുമുണ്ട്.

ഒടിയന്‍ ചിത്രത്തെ മുന്‍നിര്‍ത്തിയാണ് റിമയുടെ പരാമര്‍ശം. ചിത്രം ഹിറ്റായെങ്കില്‍ ആ വിജയത്തില്‍ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലായിരുന്നു താരം പോസ്റ്റിലെഴുതിയിരിക്കുന്നത്. മഞ്ജു വാര്യര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ഊന്നിപ്പറയുന്ന പോസ്റ്റിനു കീഴെ ധാരാളം പേര്‍ വിമര്‍ശനങ്ങളുമായെത്തിയിട്ടുണ്ട്.

സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെടാറുണ്ടെന്നും കുത്തിത്തിരിപ്പുമായി വന്നിരിക്കുകയാണോ എന്നും ചോദിച്ചു കൊണ്ടാണ് കമന്റുകള്‍.