3 നാടകങ്ങൾ 3 കളികൾ , തുടർച്ചയായ 3 ദിവസങ്ങൾ . വർഷം 2019 അല്ലാ , 2021 തന്നെ . മഹാമാരി ലോകത്തെ പിടിച്ചുലച്ചു നിക്കുന്ന ഈ 2021 തന്നെ . അഭിനന്ദനാർഹം എന്നതിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന ആ ഭഗീരഥ പ്രയത്നത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ. പറഞ്ഞു വന്നത് സിങ്കപ്പൂർ കൈരളി കല നിലയം സംഘടിപ്പിച്ച നാടകോത്സവത്തെ കുറിച്ചാണ് . ഒന്നിനൊന്നു മികച്ചു നിന്ന 3 നാടകങ്ങൾ , കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് , ചെറുതങ്കിലും നിറഞ്ഞ സദസ്സിനെ ഒരുപാടു ഓർമ്മകളിലേക്കും ചെറു പുഞ്ചിരികളിലേക്കും ഒടുവിൽ യാഥാർഥ്യത്തിലേക്ക് ചെകിട്ടത് ഒരു അടി പോലെ കണ്ണീരണിഞ്ഞു ഇറക്കി വിട്ട 2 മണിക്കൂർ . എന്നെ പോലെ നാടകത്തെ മനസിൽ താലോലിക്കുന്ന ഒരാൾക്ക് ഇതിൽ പരം ആനന്ദം വേറെ കിട്ടാനുണ്ടോ . സംഘാടകർക്കും ഈ നാടകോത്സവത്തിന്റെ അണിയറയിലും അരംഗത്തും പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .

എന്റെ ഉപ്പൂപ്പാക്ക് ഒരാനയുണ്ടാർന്ന്

എന്റെ ഉപ്പൂപ്പാക്ക് ഒരാനയുണ്ടാർന്ന് എന്ന നാടകത്തില്‍ നിന്നുള്ള രംഗം. -ഫോട്ടോ: ശ്യാം

ബേപ്പൂരിന്റെ സുൽത്താൻ ചിരിപ്പിക്കാനും ഒപ്പം ചിന്തിപ്പിക്കാനും സമ്മാനിച്ച കഥകളിൽ മുൻപന്തിയിൽ ആണ് എന്റെ ഉപ്പുപ്പാക്ക് ഒരാനയുണ്ടാർന്നു എന്ന കഥ . MKV രാജേഷ് എന്ന സംവിധയകാൻ കയ്യടക്കത്തോടെ ആ കഥയ്ക്ക് ഒരു രംഗാവിഷ്കാരം നൽകിയിരിക്കുന്നു . പണത്തിന്റെ ഗർവും , അതിൽ നിന്നുള്ള തിരിച്ചറിവുകളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കലയുടെ കയ്യിൽ ഭദ്രമായിരുന്നു . കുട്ടിത്തം നിറഞ്ഞ ചേഷ്ടകളും ഭാഷയും അർച്ചന വളരെ മികവോടെ അവതരിപ്പിച്ചു . ഒരു നടി എന്ന നിലയിൽ അർച്ചന വളരെ അധികം വളർന്നിരിക്കുന്നു , കണ്ണാടി എന്ന നാടകത്തിൽ സഹ നടിയായി വന്ന ആളിൽ നിന്നും ഈ കഥാപാത്രത്തിലേക്ക് ശെരിക്കും അർച്ചന വളർന്നിരിക്കുന്നു . ബാപ്പയായി അഭിനയിച്ച സുജി രംഗവേദിക്ക് വേണ്ട ആ ശബ്ദ ഗാംഭീര്യം നിറഞ്ഞു നൽകി . എഴുത്തുകാരനും അഭ്യസ്ത വിദ്യനുമായ കാമുകനെ ബിജു കുറുപ്പ് മനോഹരമാക്കി . സഹോദരിയായി വന്ന വീണയും തന്റെ കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു . മറ്റു വേഷങ്ങളിൽ വന്ന മോളി ചേച്ചി ( molymon pradeep ) mkv rajesh എന്നിവരും കാലഘട്ടത്തെയും ഭാഷയെയും കഥ സന്ദർഭങ്ങളെ പൂർണമാക്കുന്നതിനും മികച്ചുനിന്നു .

വിളിക്കാതെ വന്നവൾ

വിളിക്കാതെ വന്നവൾ എന്ന നാടകത്തില്‍ നിന്നുള്ള രംഗം. -ഫോട്ടോ: ശ്യാം

ഓംചേരിയുടെ ഈ നാടകം ഒരു നർമരസ പ്രാധാന്യമുള്ള നാടകമാണ് . സുധീരൻ സാറിന്റെ ഒപ്പം ബിനൂപ് നായർക്ക് ഇത് നാടക സംവിധാന രംഗത്തേക്ക് ഒരു ഗംഭീര അരങ്ങേറ്റം തന്നെ ആയിരുന്നു എന്നു വേണം പറയാന് . ഈ നാടകം ഒരു വ്യക്തിയുടെ രംഗത്തുള്ള വിളയാട്ടമാണ് എന്നു പറഞ്ഞാൽ തെറ്റില്ല . നന്ദിത ചേച്ചീ ( nannitha മെനൊന്) , നിങ്ങൾ ഒരു സംഭവമാണ് . എത്ര മനോഹരമായാണ് കാർത്യായിനിയെ നിങ്ങൾ അവതരിപ്പിച്ചത് . ഒരോ ഭാവങ്ങളും പ്രത്യേകിച്ച് ഭാഷയുടെയും ശബ്ദത്തിന്റെയും ഗാംഭീര്യം . ഒരു പക്ഷെ വേറെ ഒരു കഥാപാത്രത്തെയും നമ്മൾ ശ്രദ്ധിച്ചില്ല എന്നു വരും . എന്നു വെച്ച് ബാക്കി ഉള്ളവർ മോശമാക്കി എന്നല്ല കേട്ടോ . ഷീബ ചേച്ചി ( ഷീബ സ്റ്റീഫൻ ) , നിങ്ങളിൽ ഒരു നടി ഉണ്ടായിരുന്നു അല്ലെ . സുനിത നായർ അവതരിപ്പിച്ച സാഹിത്യ അച്ചടി ഭാഷ പറയുന്ന കഥാപാത്രം എളുപ്പമുള്ളതല്ല . സംവിധായകന്റെ നായക കഥാപാത്രം ചെറുതെങ്കിലും നന്നായി , രംഗത്തില്ലെങ്കിലും കഥയിലുടനീളം സരള നിറഞ്ഞു നിന്നിരുന്നു , രംഗത്തും മിതമായ രീതിയിൽ shibolin ആ കഥാപാത്രത്തെ നന്നായി തന്നെ കൈകാര്യം ചെയ്തു .

ബിരിയാണി

ബിരിയാണി എന്ന നാടകത്തില്‍ നിന്നുള്ള രംഗം. -ഫോട്ടോ: ശ്യാം

ബിരിയാണി അല്ല ബസ്മതി . അതിന്റെ മണം ഇപ്പോളും മൂക്കിലുണ്ടോ എന്നു സംശയം . അല്ലാ മൂക്കിലല്ല . മനസ്സിലാണ് . അതിങ്ങനെ വിങ്ങിപ്പൊട്ടി നീറുകയാണ് . സുധീരൻ സർ താങ്കൾ തന്നെയാണ് സിംഗപ്പൂരിലെ ഏറ്റവും മികച്ച നാടക സംവിധായകൻ എന്നു ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് . നമ്മൾ സിങ്കപ്പൂർ മലയാളികൾഎത്ര ഭാഗ്യവാന്മാരാണ് ശെരിക്കും, നമുക്കിവിടെ ഇത്ര മികച്ച കല സൃഷ്ടികൾ കാണാൻ സാധിക്കുന്നത് . ബിരിയാണിയിലേക്കു വരാം . രജിത് എന്ന നടൻ ഗോപാൽ യാദവ് എന്ന ബിഹാറിയിലേക്കു പരകായ പ്രവേശം നടത്തിയപ്പോൾ അതു സിങ്കപ്പൂർ മലയാള നാടക വേദി കണ്ട ഏറ്റവും മികച്ച അവതരണങ്ങളിൽ ഒന്നായി മാറി . ബസ്മതി അരി ചവച്ചിറക്കി മുലപ്പാൽ പോലെ കിനിഞ്ഞിറങ്ങിയ ഭാര്യയുടെ ഓർമകളിലും ബിരിയാണിയുടെ എച്ചിൽ കൂമ്പാരം ചവിട്ടാനാകാതെ നിന്ന നിമിഷങ്ങളിലും ബസ്മതി എന്ന തന്റെ മകളുടെ പേര് പറഞ്ഞു കൊണ്ട് അവൾ പട്ടിണി കിടന്നു മരിച്ചു സാർ എന്നു അലറിയപ്പോളും good man arts centre നിശബ്ദമായിരുന്നു , വിങ്ങുകയായിരുന്നു . സംവിധായകനും രജിത്തിനും ഒരു ബിഗ് സല്യൂട് . ലേബർ സപ്ലയർ ആയി അഭിനയിച്ച സനീഷും മികച്ചു നിന്നു . മറ്റൊരു ഷോയിൽ ഇദ്ദേഹമാണ് ഗോപാൽ യാദവിനെ അവതരിപ്പിച്ചതെന്നും വ്യത്യസ്തമായ മികവുറ്റ അവതരണം ആയിരുന്നു എന്നും അറിഞ്ഞപ്പോൾ സിങ്കപ്പൂർ നാടക വേദി എത്ര സമ്പന്നമാണെന്നു ഓർത്തു സന്തോഷം തോന്നുന്നു . സുന്ദരനായ വില്ലൻ കഥാപാത്രം ജയറാമേട്ടന്റെ കയ്യിൽ എന്നും ഭദ്രം . ചെറുതെങ്കിലും രംഗത്ത് വന്ന എല്ലാവരും അവരുടെ വേഷങ്ങൾ നന്നാക്കി . ബിരിയാണി ഒരു ഗംഭീര നാടകാനുഭവം തന്നെയായിരുന്നു .

നാടകങ്ങളുടെ അണിയറയിൽ പ്രവർത്തിച്ച ഒരോ വ്യക്തികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . ഇനിയും ഒരുപാടു നല്ല നാടകങ്ങൾ നമുക്കുണ്ടാവട്ടെ . മഹാമാരികൾ വിട്ടൊഴിയട്ടെ .
വേദികൾ സമ്പന്നമാകട്ടെ . സദസ്സുകൾ നിറയട്ടെ – ശ്രീകാന്ത് മേനോൻ