കലാ സിംഗപ്പൂർ – കലാ സന്ധ്യ ഒക്ടോബർ 24ന്

0

കലാ സിംഗപ്പൂർ അവതരിപ്പിക്കുന്ന കലാ സന്ധ്യ ഒക്ടോബർ 24ന് . സിംഗപ്പൂരിലെ തിരക്കിട്ട ഓട്ടത്തിനിടയിൽ ഈ വിജയദശമി ദിനത്തിൽ അൽപ്പം കവിതകളും പാട്ടുകളുമായി ഒത്തുകൂടാനുള്ള ഒരു സുവർണാവസരമാണ് കലാ സന്ധ്യ . കലയുടെ ഈറ്റില്ലമായ കാവാലം എന്ന ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ നാടക വേദിയെ തന്നെ വേറിട്ടതാക്കി മാറ്റിയ അച്ഛന്റെ പാരമ്പര്യത്തിൽ നിന്ന് , സംഗീതത്തിന്റെയും കവിതകളുടെയും നാടൻ പാട്ടുകളുടെയും ലോകത്ത്‌ തന്റേതായ വഴി വെട്ടി തെളിച്ച കാവാലം ശ്രീകുമാർ സാറിനൊപ്പം ഒരു കലാ വിരുന്ന് .


കലാ സിംഗപ്പൂർ, മലയാളം ലാംഗ്വേജ് എഡ്യൂക്കേഷൻ സൊസൈറ്റിയോടൊപ്പം ചേർന്ന് നടത്തുന്ന വിദ്യാരംഭം ചടങ്ങിന് വേണ്ടിയാണു ശ്രീ കാവാലം ശ്രീകുമാർ സിംഗപ്പൂർ എത്തിച്ചേർന്നത് . 24 ഒക്ടോബർ , രാവിലെ 7 മണിക്കാണ് വിദ്യാരംഭം . സിംഗപ്പൂരിലെ പ്രമുഖ സംഘടനകളായ സിംഗപ്പൂർ മലയാളീ അസോസിയേഷൻ , സിംഗപ്പൂർ കൈരളീ കലാ നിലയം, പ്രവാസി എക്സ്പ്രസ്സ് എന്നിവരും ഈ പരിപാടിയിൽ പങ്കാളികളാണ് .

കലാ സന്ധ്യയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . സീറ്റുകൾ പരിമിതമായതിനാൽ എത്രെയും പെട്ടെന്ന് രജിസ്റ്റർ ചെയ്യുക .

https://forms.gle/wR9KDYoHzeYGqjzp6

24th October – 6 30 PM
SINDA Hall, 1 Beaty Road