ഓഫീസ് പൊളിച്ചു നീക്കുന്നതിനെതിരെയുള്ള കങ്കണ റണൗട്ടിന്റെ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

ഓഫീസ് പൊളിക്കുന്ന മുംബൈ മുന്‍സിപ്പല്‍ കോർപറേഷന്‍ നടപടിക്കെതിരായ നടി കങ്കണ റനൗട്ടിന്‍റെ ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് കങ്കണയുടെ ഹർജി ബോംബെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് കേള്‍ക്കുന്നത്.പരിഗണിക്കുന്നത്. ബിഎംസി കോടതിയില്‍ മറുപടി സമര്‍പ്പിക്കും.

സംസ്ഥാനസർക്കാർ സമീപകാലത്ത് പുറത്തിറക്കിയ കൊവിഡ് മാർഗനിർദേശപ്രകാരം വലിയ പൊളിക്കൽ നടപടികൾ പാടില്ലെന്ന നിർദേശം കങ്കണ ഹർജിയിൽ വാദിക്കുന്നു. . ബിഎംസിയുടെ വിശദീകരണത്തെ അടിസ്ഥാനപ്പെടുത്തിയാകും കോടതിയുടെ തീരുമാനം. 2018ലെ രേഖകളടക്കം 14 അനധികൃത നിർമ്മാണങ്ങളുണ്ടെന്നാണ് ബിഎംസി വാദിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച കങ്കണക്ക് നോട്ടീസ് നൽകുകയും ഇന്നലെ അപ്പാർട്ട്മെന്റിന്റെ ഒരു ഭാഗം പൊളിക്കുകയും ചെയ്‍തുവെന്ന് കോര്‍പ്പറേഷന്‍ കോടതിയെ അറിയിക്കും. അനധികൃത നിർമാണം നടത്തിയില്ലെന്നും രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന ആരോപണത്തില്‍ നടി ഉറച്ചുനില്‍ക്കുകയാണ്.

അനധികൃത നിർമാണം ചൂണ്ടിക്കാട്ടി നടിയുടെ പ്രൊഡക്ഷൻ കമ്പനിയായ മണികർണിക ഫിലിംസ് പ്രവർത്തിക്കുന്ന ഓഫീസിന്റെ ഒരു ഭാഗം ഇന്നലെ ബിഎംസി പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊളിക്കൽ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ടായത്.