നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു

0

ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകൾ ഉണ്ടായിരുന്നെന്നും ഹിമാചൽ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ പറഞ്ഞു.

“കുറച്ച് ദിവസങ്ങളായി ഞാൻ ഭയങ്കര ക്ഷീണിതയായിരുന്നു, എന്റെ കണ്ണുകൾ വല്ലാതെ എരിയുന്ന പോലെ തോന്നിയിരുന്നു. ഹിമാചലിലേക്ക് പോകാൻ തീരുമാനിച്ച സമയമായിരുന്നതിനാൽ കഴിഞ്ഞ ദിവസം ഞാൻ ടെസ്റ്റ് ചെയ്യുകയും എനിക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.

ഞാനിപ്പോൾ ക്വാറന്റീനിൽ ആണ്. ഈ വൈറസ് എന്റെ ശരീരത്തിൽ പാർട്ടി നടത്തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴെനിക്കറിയാം ഞാനതിനെ നശിപ്പിക്കുമെന്ന്. ദയവായി നിങ്ങളുടെ മേൽ ആർക്കും ഒരു അധികാരവും നൽകരുത്, നിങ്ങൾ ഭയന്നാൽ അവർ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. വരൂ നമുക്ക് ഒന്നിച്ച് കോവിഡിനെ നശിപ്പിക്കാം.” കങ്കണ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.