കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ സമ്മർ ഷെഡ്യൂൾ ഇങ്ങനെ

1

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ സമ്മർ ഷെഡ്യൂൾ പുറത്തിറക്കി.
റിയാദിലേക്കുള്ള ഷെഡ്യൂളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയത്.

ആഴ്ചയിൽ രണ്ടു ദിവസമാണ് എയർ ഇന്ത്യയുടെ സമ്മർ സർവീസ്. വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 7.10 നു റിയാദിൽ നിന്നു കണ്ണൂരിൽ ഇറങ്ങുന്ന വിമാനം തിരിച്ചു രാത്രി 7.55നു റിയാദിലേക്കു പുറപ്പെടും. മാർച്ച് 31 മുതൽ ഒക്ടോബർ 24 വരെയാണു കാലാവധി. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
കൂടുതൽ സ്ഥലങ്ങളിലേക്കു സമ്മർ ഷെഡ്യൂൾ ആലോചനയിലുണ്ട് എന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.