

ബാങ്കോക്കിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആണ്
മഹാനാഖോന്‍ സ്‌കൈവോക്ക്.
തായ്ലന്‍ഡിലെ ഉയരം കൂടിയ കെട്ടിടമായ കിംഗ് പവര്‍ മഹാനാഖോനിന് മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
314 മീറ്റര്‍ ഉയരമുള്ള നിരീക്ഷണ ഡെക്കും റൂഫ്‌ടോപ്പ് ബാറുമുള്ള ഈ കെട്ടിടം ബാങ്കോക്കിന്റെ 360 ഡിഗ്രി കാഴ്ച ഒരുക്കുന്നതാണ്.
ഒരു വലിയ ഗ്ലാസ് തറയാണ് കെട്ടിടത്തിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ സഞ്ചാരികളെ ഒരേസമയം പേടിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നതാണ് ഇവിടം.
ഏകദേശം 1 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് കിംഗ് പവര്‍ മഹാനാഖോന്‍. 2016-ല്‍ പണിപൂര്‍ത്തിയായ കെട്ടിടം ‘തായ്‌ലന്‍ഡിലെ ഉയരം കൂടിയ കെട്ടിടം’ എന്നാണ് അറിയപ്പെടുന്നത്.
78 നിലകളാണ് മഹാനാഖോന്‍ കെട്ടിടത്തിനുള്ളത്. പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന കിംഗ് പവര്‍ ഹോട്ടലിന്റേതാണ് ഒന്ന് മുതല്‍ 18 നിലകള്‍. 74 മുതല്‍ 78 വരെ ഒബ്സര്‍വേറ്ററിയും ബാറുമാണ്. മഹാനാഖോന്‍ ക്യൂബ എന്ന പ്രത്യേക ഡൈനിങ്ങ് ഏരിയയും കെട്ടിടത്തിന് താഴെ വരുന്നുണ്ട്. എല്‍’അറ്റലീര്‍ ഡെ ജോയല്‍ റോബുച്ചോണ്‍ (L’Atelier de Joël Robuchon), ഡീന്‍ &ഡിലുക്കാ (Dean & DeLuca) തുടങ്ങിയ ബാങ്കോക്കിലെ പ്രധാന സ്റ്റോറുകള്‍ ഇവിടെ പ്രവര്‍ത്തിക്കും.
ഗ്ലാസ് ഫ്ളോറില്‍ കയറാന്‍ ഭയം ആണെങ്കില്‍ സ്‌കൈവാക്കില്‍ മറ്റു ചില ആകര്‍ഷണങ്ങളും ഉണ്ട്. മുകളിലെ ഓപ്പണ്‍ എയര്‍ ‘പീക്ക്’-ല്‍ കയറിയാല്‍ നഗരത്തിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം.
പലതരം കോക്റ്റൈലുകള്‍, സോഫ്റ്റ് ഡ്രിങ്ക്സ്, മഹാനാഖോന്‍ വൈറ്റ് അലെ പോലുള്ള ബിയറുകള്‍ ഇവിടുത്തെ ബാറില്‍ ലഭ്യമാണ്.
[…] articleഈ ചില്ലുകള്‍ ഒന്&#… Next articleപോലീസ് […]