കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി  സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം.  ബാംഗ്ലൂര്‍ ഇന്ദിരാനഗര്‍ 5th മെയിന്‍ , 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന്‍ വേദികളിലായി നടന്ന മത്സരങ്ങള്‍ ബാംഗ്ലൂരിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി .  വൈകിട്ട് നടന്ന സമാപന സമ്മേളനം കേരള സമാജം പ്രസിഡന്റ് ഉത്ഘാടനം ചെയ്തു . കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ , ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍ , ജോയിന്റ് സെക്രട്ടറി പി കെ മുകുന്ദന്‍ , അസിസ്റ്റന്റ്റ് സെക്രട്ടറി ജെയ് ജോ ജൊസഫ് , കള്‍ച്ചറല്‍ സെക്രട്ടറി ശ്രീകുമാര്‍ , യൂത്ത് വിംഗ് ചെയര്‍മാന്‍ അനീഷ്‌ കൃഷ്ണന്‍ , രാജഗോപാല്‍ , വിനീഷ് കെ , നിഷാദ് സണ്ണി, കെ ദാമോദരന്‍ , പി ഡി പോള്‍ , പി കെ വാസു, ശോഭന ചോലയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

18 ഇനങ്ങളില്‍  5 മുതല്‍ 21 വയസുവരെ സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചപ്പോള്‍ വിധികര്‍ത്താക്കള്‍ക്ക് വിജയികളെ കണ്ടെത്തുന്നത് ശ്രമകരമായി. നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ രണ്ടു ദിവസം നീണ്ടു നിന്ന മത്സരങ്ങളില്‍ പങ്കെടുത്തു .

മത്സര വിജയികള്‍

സബ് ജൂനിയര്‍:-

ഭരതനാട്യം : 1. അഞ്ജന പി  2.അഥീന അജീഷ്  3. നര്‍മദ പി എസ്

നാടോടി നൃത്തം:  1. അഞ്ജന പി 2.അഞ്ജലി എസ് നായര്‍  3.നര്‍മദ പി എസ്

ശാസ്ത്രീയ സംഗീതം : 1.പ്രണവ് ജയചന്ദ്രന്‍ 2.ശരണ്യ കെ  3. അനഘ വിനോദ്

ലളിത ഗാനം :1. ഹൃതിക മനോജ്‌  2.പ്രണവ് ജയചന്ദ്രന്‍ ,ഗായത്രി
3.ശരണ്യ കെ

മാപ്പിളപ്പാട്ട് : 1.കൃഷ്ണേന്ദു 2. പ്രണവ്  ജയചന്ദ്രന്‍  3. ശരണ്യ. കെ

നാടന്‍ പാട്ട് : 1.ശരണ്യ. കെ 2.പ്രണവ് ജയചന്ദ്രന്‍,ആര്യ എല്‍ രാജ്  3. ഹൃതിക മനോജ്‌

പദ്യം ചൊല്ലല്‍ : 1.പ്രണവ് ജയചന്ദ്രന്‍ 2. ശരണ്യ. കെ
3.അനഘ വിനോദ് , ഹൃതിക മനോജ്‌

ജൂനിയര്‍:

മോഹിനിയാട്ടം ;1. കീര്‍ത്തന ഹരികുമാര്‍ 2.അരുണിമ ശ്രീകുമാര്‍  3.മേഘ രാജ്

ഭരതനാട്യം : 1. കീര്‍ത്തന ഹരികുമാര്‍ 2.അരുണിമ ശ്രീകുമാര്‍  3.മേഘ രാജ്

ഭരതനാട്യം (ആണ്‍കുട്ടികള്‍) : 1.ദര്‍ശന്‍ (പ്രോത്സാഹന സമ്മാനം)

കുച്ചുപ്പുടി : 1. കീര്‍ത്തന ഹരികുമാര്‍ 2.അരുണിമ ശ്രീകുമാര്‍  3.ആതിര മേനോന്‍

നാടോടി നൃത്തം: 1. കീര്‍ത്തന ഹരികുമാര്‍ 2.മേഘ രാജ്   3. അരുണിമ ശ്രീകുമാര്‍

നാടോടി നൃത്തം (ആണ്‍കുട്ടികള്‍) : 1.ദര്‍ശന്‍ (പ്രോത്സാഹന സമ്മാനം)

സംഘ നൃത്തം : 1. ആന്‍ വില്‍സന്‍ & ടീം (പ്രോത്സാഹന സമ്മാനം)

മാര്‍ഗം കളി : അന്ന മരിയ റോണി & ടീം (പ്രോത്സാഹന സമ്മാനം)

ശാസ്ത്രീയ സംഗീതം : 1. ശ്രീലക്ഷ്മി ജയചന്ദ്രന്‍
2.അഭിജ്ഞ  3. അഖില കെ പി ,  രേവതി രാജേഷ്‌

ലളിത ഗാനം :1. ശ്രീലക്ഷ്മി ജയചന്ദ്രന്‍ 2.ഗോപിക റാണി എസ്
3.അഖില കെ പി

മാപ്പിളപ്പാട്ട് : 1.ശ്രീലക്ഷ്മി ജയചന്ദ്രന്‍ 2. ഗോപിക റാണി എസ്

3.രേവതി രാജേഷ്‌
നാടന്‍ പാട്ട് : 1.ശ്രീലക്ഷ്മി ജയചന്ദ്രന്‍ 2. രേവതി രാജേഷ്‌  3.ഗോപിക റാണി എസ്പദ്യം ചൊല്ലല്‍ : 1.ശ്രീലക്ഷ്മി ജയചന്ദ്രന്‍ 2. ഗോപിക റാണി എസ്
3.രേവതി രാജേഷ്‌

മോണോ ആക്റ്റ് : 1.കീര്‍ത്തന ഹരികുമാര്‍ 3.അന്ന മരിയ റോണി

സീനിയര്‍ :

ഭരതനാട്യം :1. കരേന്‍ പുന്നക്കല്‍ 2.ഗംഗ എസ് നായര്‍

മോഹിനിയാട്ടം ;മനിഷ മുരളീധരന്‍ (പ്രോത്സാഹന സമ്മാനം)

മാപ്പിളപ്പാട്ട് : മുഹമ്മദ്‌ ഹിഷാം (പ്രോത്സാഹന സമ്മാനം)

പ്രസംഗം : മുഹമ്മദ്‌ മിസ്താദ് (പ്രോത്സാഹന സമ്മാനം)

വ്യക്തിഗത മത്സരങ്ങളില്‍ ലഭിച്ച പോയന്റുകളുടെ അടിസ്ഥാനത്തില്‍  സബ് ജൂനിയര്‍ വിഭാഗത്തില്‍  അഞ്ജന പി യും ജൂനിയര്‍ വിഭാഗം കലാതിലകമായി കീര്‍ത്തന ഹരികുമാറും  തെരഞ്ഞെടുക്കപ്പെട്ടു .ഗാന വിഭാഗത്തിലെ മികച്ച പ്രകടനം വിലയിരുത്തി ശ്രീലക്ഷ്മി ജയചന്ദ്രനെ “ഗാന തിലക” മായും തെരഞ്ഞെടുത്തു.