പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട തുമ്പമണ്‍താഴം നെടിയമണ്ണില്‍ പടിഞ്ഞാറ്റേതില്‍ സജി ജോര്‍ജ് (53) ആണ് മരിച്ചത്. എം.എച്ച് അല്‍ ഷായയില്‍ ജോലി ചെയ്‍തുവരികയായിരുന്നു.

പരേതനായ ജോസഫ് ജോര്‍ജിന്റെയും ഏലിയാമ്മ ജോര്‍ജിന്റെയും മകനാണ്. ഭാര്യ – ജെസ്സി സജി. മക്കള്‍ – ജെനി, ജൊഹാന്‍. സഹോദരങ്ങള്‍ – സാറാമ്മ വര്‍ക്കി, ഏലിയാമ്മ ജോസ്, ജോസഫ് ജോര്‍ജ്, ജോണ്‍ ജോര്‍ജ്.