ഹൃദയാഘാതം: പ്രവാസി മലയാളി സൗദി അറേബിയയിൽ മരിച്ചു

0

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. കൊല്ലം അയത്തില്‍ ജംങ്ഷന്‍ സ്വദേശി കളിയിലില്‍ വീട്ടില്‍ സലാഹുദ്ദീന്‍(58)ആണ് മരിച്ചത്.

കൊവിഡും ന്യൂമോണിയയും മൂലം രണ്ടാഴ്ചയോളമായി ജിദ്ദ മഹ്ജറിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മഹ്ജറില്‍ ഷംസാന്‍ സോഫാബ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

27 വര്‍ഷക്കാലമായി പ്രവാസിയായിരുന്ന അദ്ദേഹം ഈ മാസം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പിതാവ്: പരേതനായ അബ്ദുല്‍ കലാം ഹാജി, മാതാവ്: നബീസ ബീവി, ഭാര്യ: ഷമ സലാഹുദ്ദീന്‍, മക്കള്‍: മുഹമ്മദ് ഫര്‍ഹാന്‍, ഫാത്തിമ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റുവൈസ് മഖ്ബറയില്‍ ഖബറടക്കി.