ബ്രിട്ടനിൽ യുവ മലയാളി ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു

0

ലണ്ടൻ ∙ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് യുവ മലയാളി ഡോക്ടർ മരിച്ചു. പാലക്കാട് സ്വദേശിയായ ഡോ. കൃഷ്ണൻ സുബ്രഹ്മണ്യനാണ്(46 വയസ്) ഇന്നലെ ഉച്ചകഴിഞ്ഞ് ബ്രിട്ടനിലെ ലെസ്റ്ററിൽ മരിച്ചത്. കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായ ഡോ. കൃഷ്ണൻ ഏതാനും ദിവസങ്ങളായി ലെസ്റ്ററിലെ ഗ്ലൻഫീൽഡ് ആശുപത്രിയിൽ എഗ്മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസയിലായിരുന്നു.

ബ്രിട്ടനിൽ പത്തുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ മലയാളിയാണ് ഡോ. കൃഷ്ണൻ സുബ്രഹ്മണ്യൻ. ബ്രിട്ടനിലാകെ ഇന്നലെ 563 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് മരണസംഖ്യ അഞ്ഞൂറിനു മുകളിൽ തുടരുന്നത്.