ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

മനാമ: മലയാളി ബഹ്റൈനില്‍ മരിച്ചു. പാലക്കാട് കാപ്പൂര്‍ പഞ്ചായത്ത് കുന്നത്ത് കാവ് റോഡ് സ്വദേശി നീലിയാട്ടില്‍ നാരായണന്‍ (66) ആണ് മരിച്ചത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

നാല്‍പ്പത് വര്‍ഷത്തോളമായി പ്രവാസിയാണ്. മനാമയിലെ യൂസഫ് അല്‍ സയാനി ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങില്‍ പര്‍ച്ചേസിങ് സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: വനജ, മക്കള്‍: നവീന്‍, അഞ്ജന.