കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കണ്ണൂര്‍ കാപ്പാട് സ്വദേശി കാക്കപറമ്പത്ത് ഹമീദ് (64) ആണ് റിയാദില്‍ നിര്യാതനായത്. കൊവിഡ് ബാധിച്ച് അല്‍ഈമാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: ഖൈറുന്നീസ. മക്കള്‍: റജീന, റംഷീന, റീജത്ത്. മയ്യിത്ത് റിയാദില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ദാറുസ്സലാം വിംഗ് സിദ്ദീഖ് തുവ്വൂര്‍, മെഹബൂബ് ചെറിയവളപ്പ് എന്നിവര്‍ രംഗത്തുണ്ട്.