പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു

0

റിയാദ്: മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ പുതിയോടത്ത് പറമ്പ് സ്വദേശി പൂളക്കൽ അച്ചാരകുഴി വീട്ടിൽ മുഹമ്മദ് റാഫി (37) ആണ് മരിച്ചത്.

പിതാവ്: പരേതനായ മുഹമ്മദ്‌. മാതാവ്: ആമിന, ഭാര്യ: നസീറ ചെറുവായൂർ, മക്കൾ: നിദ ഷെറിൻ, ഫിദ ഷെറിൻ, ആദം മുഹമ്മദ്‌. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.