പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയില്‍ മരിച്ചു

0

റാസല്‍ഖൈമ: പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയിലെ റാസല്‍ഖൈമയില്‍ നിര്യാതയായി. കോട്ടയം പൊന്‍കുന്നം കല്ലംപറമ്പില്‍ അബ്ദുല്‍ കരീം നൂറിന്റെയും ബബിത നൂറിന്റെയും മകളായ ഹനാന്‍ നൂര്‍ (17) ആണ് മരിച്ചത്. റാക് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. പനിയെ തുടര്‍ന്ന് ഒരു മാസത്തോളമായി റാക് ഉബൈദുല്ലാഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍: നൗഫീന്‍ നൂര്‍.