യുഎഇയില്‍ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു

0

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഉമ്മല്‍ ഖുവൈനില്‍ ചികിത്സയിലായിരുന്നു.

കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്. കൊവിഡ് വൈറസ് മൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 101 ആയി