1947ലാണോ ജനിച്ചത്‌; എങ്കില്‍ നാളെ കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം

0

സ്വാതന്ത്ര്യ ദിനത്തില്‍ സൗജന്യ ഓഫറുകളുമായി കൊച്ചി മെട്രോ. രാജ്യം സ്വാതന്ത്ര്യം നേടിയ 1947ല്‍ ജനിച്ച എല്ലാവര്‍ക്കും ഒരാഴ്ചത്തെ സൗജന്യ യാത്രയാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നത്. ഓഗസ്റ്റ്‌ 15 മുതല്‍ 21 വരെയാണ് ഈ സൗജന്യം ലഭ്യമാകുകയെന്ന് കൊച്ചി മെട്രോയുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. 1947 ലാണ് ജനിച്ചതെന്ന് തെളിയിക്കുന്ന രേഖയുമായി മെട്രോ സ്‌റ്റേഷനിലെത്തിയാല്‍ സൗജന്യമായി യാത്ര ചെയ്യാം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്.