കടയിലിരുന്ന വള കൈത്തട്ടി താഴെവീണു; വില കേട്ട് യുവതിയുടെ ബോധം പോയി

0

സാധനം വാങ്ങാന്‍ കയറിയ കടയില്‍ ഇരുന്നൊരു വള കൈ​യി​ൽ നി​ന്നും ഒന്നറിയാതെ താഴെ വീണപ്പോള്‍ ഒരിക്കലും ആ യുവതി കരുതിയില്ല വരാന്‍ പോകുന്ന വിപത്തിനെ കുറിച്ചു. ചൈനയിലാണ് സംഭവം.

ചൈ​ന​യി​ലെ യു​നാ​ൻ മേ​ഖ​ല​യി​ലെ ഒ​രു ജ്വല്ലറി​യി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.ഷോപ്പിംഗ്‌ നടത്താനായി കടയില്‍ കയറിയ യുവതിയ്ക്ക് അവിടുണ്ടായിരുന്ന ഒരു വള കണ്ടപ്പോള്‍ അങ്ങ് പെരുത്തിഷ്ടമായി. വ​ള ക​ണ്ടി​ട്ട് ഇ​ഷ്ട​പ്പെ​ട്ട യുവതി ഇ​ത് കൈ​യി​ലെ​ടു​ത്ത് സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു താ​ഴെ വീ​ണ് പൊ​ട്ടി​യ​ത്. ഇ​തി​ന്‍റെ പ്രൈ​സ് ടാ​ഗി​ൽ എ​ഴു​തി​യ വി​ല ക​ണ്ട് ക​ണ്ണു​മി​ഴി​ച്ചു പോ​യ ഇ​വ​ർ ബോ​ധം​കെ​ട്ട് നി​ല​ത്തു വീ​ഴു​ക​യാ​യി​രു​ന്നു എന്ന് കണ്ടു നിന്നവര്‍ പറയുന്നു. കാരണം  28 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ഇ​തി​ന്‍റെ വി​ല. ബോ​ധം പോ​യി നി​ല​ത്തു​വീ​ണ ഇ​വ​രെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. Image result for lady lost consciousness after hearing bangle price