നായികയായി മഞ്ജു വാര്യർ; സംവിധാനം മധു വാരിയർ

0

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇനി നിർമ്മാതാവും. സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ജു നിർമ്മിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാരിയർ തന്നെയാണ് നായിക. നായകനായി ബിജു മേനോന്‍ അഭിനയിക്കുന്നു.

മഞ്ജു വാരിയർ പ്രൊഡക്‌ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെ നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുറത്തിറക്കി. ലളിതം സുന്ദരം എന്നാണ് സിനിമയുടെ പേര്.

ഹരിനാരയണനാണ് ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നത്. സംഗീതം നൽകുന്നത് ബിജിബാലാണ്. പി. സുകുമാറാണ് ഛായാഗ്രഹണം. പ്രണയ വർണങ്ങൾ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, കുടമാറ്റം, സല്ലാപം എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം മഞ്ജു വാരിയറും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നത്.

മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്യാംപസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കെത്തിയ മധു മായാമോഹിനി, സ്വലേ എന്നീ ചിത്രങ്ങളുടെ സഹനിർമാതാവായിരുന്നു.