മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീല മേനോന്‍ അന്തരിച്ചു

0

പ്രമുഖ മാധ്യമപ്രവര്‍ത്തക ലീല മേനോന്‍ (86) അന്തരിച്ചു. കേരളത്തിലെ ആദ്യകാല വനിത മാധ്യമപ്രവര്‍ത്തകയായിരുന്നു. 86 വയസ്സായിരുന്നു. ആദ്യവനിതാ മാധ്യമ പ്രവര്‍ത്തകയാണിവര്‍. മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നു വരാന്‍ പൊതുവേ സ്ത്രീകള്‍ മടിച്ചുനിന്ന കാലഘട്ടത്തില്‍ കടന്നു വരുകയും വിജയിക്കുകയും ചെയ്ത വ്യക്തിയാണ് ലീല മേനോന്‍. കൊച്ചിയിലെ സിഗ്‌നേച്ചര്‍ ഓള്‍ഡേജ് ഹോമിലായിരുന്നു അന്ത്യം.രോഗബാധിതയായി ചികിത്സയിലായിരുന്നു.

1932ല്‍ എറണാകുളം വെങ്ങോലയിലാണ് ജനനം. വെങ്ങോല പ്രൈമറി സ്‌ക്ൂള്‍ , പെരുമ്പാവൂര്‍ ബോയിസ് ഹൈസ്‌കൂള്‍,ഹൈദരാബാദിലെ നൈസാം കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പത്രപ്രവര്‍ത്തനം ആരംഭിച്ചത് 1978ല്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍. ന്യൂഡല്‍ഹി, കോട്ടയം, കൊച്ചി എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2000ത്തില്‍ പ്രിന്‍സിപ്പള്‍ കറസ്‌പോണ്ടന്റായിരിക്കെ പിരിഞ്ഞു.ഔട്ട്‌ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയില്‍ പംക്തികള്‍ കൈകാര്യം ചെയ്തു. കേരള മിഡ്ഡേ ടൈം, കോര്‍പറേറ്റ് ടുഡേ എന്നിവയില്‍ എഡിറ്ററായിരുന്നു. ഭര്‍ത്താവ് പരേതനായ മുണ്ടിയടത്ത് മേജര്‍ ഭാസ്‌കരമേനോന്‍. ‘നിലയ്ക്കാത്ത സിംഫണി’യാണ് ആത്മകഥ.