അബ്ദുള്ള രാജാവിന്റെ മകളുടെ ചിത്രവുമായി വോഗ് അറേബ്യയുടെ കവര്‍ ചിത്രം

0

അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകളും സൗദി രാജകുമാരിയുമായ ഹയ്ഫ ബിന്ദ് അബ്ദുള്ള സൗദയുടെ ചിത്രവുമായി വോഗ് അറേബ്യയുടെ കവര്‍ ചിത്രം. മാറ്റത്തിന്റെ പാതയിലുള്ള സൌദിയുടെ പുത്തന്‍ മുഖവുമായാണ്  വിശ്വപ്രസിദ്ധമായ വോഗ് ഫാഷന്‍ മാഗസിന്റെ അറേബ്യന്‍ പതിപ്പ് പുറത്തിറങ്ങുന്നത്.

ഡ്രൈവിങ് സീറ്റില്‍, ആകര്‍ഷകമായ വേഷത്തില്‍ സൗദി രാജകുമാരി. മുഖചിത്രം വിവാദമാകാന്‍ അധികം സമയം ഒന്നും വേണ്ടി വന്നില്ല എന്നതാണ് സത്യം. ഡ്രൈവിങ് ഫോഴ്‌സ് എന്നാണ് വോഗ് മാഗസിന്‍ കവര്‍ ചിത്രത്തിന് നല്‍കിയിട്ടുള്ള പേര്. ജൂണ്‍ 24 ന് സ്ത്രീകളുടെ ഡ്രൈവിങ്ങിനുള്ള വിലക്ക് നീങ്ങും എന്ന് ഭരണകൂടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഫോട്ടോ ഷൂട്ട്‌.

ദശാബ്ദങ്ങളായി സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് സീറ്റ് നിഷിദ്ധമാണ്. ഇതിനെതിരെ ഒരുപാട് പ്രതിഷേധങ്ങളും പോരാട്ടങ്ങളും എല്ലാം സൗദിയില്‍ അരങ്ങേറിയിരുന്നു. ഇപ്പോള്‍ ആ വിലക്ക് എടുത്ത് മാറ്റുകയാണ് സൗദി ഭരണകൂടം.