ലില്ലി സെപ്റ്റംബര്‍ 28ന്

1

അതിജീവനത്തിന്റെ കഥ പറയുന്ന ലില്ലി  സെപ്റ്റംബര്‍ 28ന്. 
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത് ടീസര്‍ കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ലില്ലി. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സംവിധായകന്‍ ഉള്‍പ്പെടെ ചിത്രത്തില്‍ അഭിനയിക്കുന്നവരും പുതുമുഖങ്ങളാണ്.