ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല; സ്വകാര്യ ചാനലിനെതിരെ തുറന്നടിച്ച് ഹണി റോസ്

0

പ്രമോഷന്‍ പരിപാടിയെന്ന പേരില്‍ വിളിച്ചു വരുത്തി ചാനല്‍ കബളിപ്പിച്ചുവെന്നാരോപിച്ച് നടി ഹണി റോസ്. 
കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിനെതിരേ യാണ് ഹണി റോസ് രംഗത്ത് വന്നത്.

സിനിമയുടെ പ്രമോഷന്‍ എന്ന പേരില്‍ വിളിച്ചു വരുത്തി ഷൂട്ട് നടത്തിയ ശേഷം അത് മുഴുവന്‍ എഡിറ്റ് ചെയ്ത് കളഞ്ഞാണ് കാണിച്ചതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഹണി പറഞ്ഞു. 
ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാധ്യമത്തിനും ചേര്‍ന്നതല്ല. ഹണി റോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.