ലോക്ക്ഡൗണ്‍ നീട്ടിയേക്കും; ഇളവുകളിൽ സംസ്ഥാനങ്ങൾക്ക് അധികാരം

0

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആറു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവരുന്നത്. ഇളവുകൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകും. ഏതൊക്കെ മേഖലകളില്‍ ഇളവു വേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണം. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നൽ‌കി.

സോണുകളുടെ ക്രമീകരണം സംബന്ധിച്ച തീരുമാനവും സംസ്ഥാനങ്ങള്‍ക്ക് കൈമാറിയേക്കും. 15 നകം രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനവും സംസ്ഥാനങ്ങള്‍ക്ക് കൈമാറിയേക്കും. 15 നകം രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വീഡിയോ കോണ്‍ഫറന്‍സിനിടെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ എട്ട് സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. മഹാരാഷ്ട്രാ, തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍, അസം, തെലങ്കാന, പശ്ചിമ ബംഗാള്‍,ഡല്‍ഹി സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. മെയ് 31 വരെ വിമാന സര്‍വീസുകകളോ തീവണ്ടി സര്‍വീസുകളോ തമിഴ്‌നാട്ടിലേക്ക് അനുവദികക്കരുതതെന്ന ആവശ്യം അവര്‍ മുന്നോട്ടുവച്ചു. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നേരത്തെതന്നെ നീട്ടിയകാര്യം തെലങ്കാന ചൂണ്ടിക്കാട്ടി. ലോക്ഡൗണ്‍ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണം. ട്രെയിനുകളില്‍ നിയന്ത്രണം വേണമെന്നും കേരളം ചൂണ്ടിക്കാട്ടി.

വൈകിട്ട് 3ന് ആരംഭിച്ച വിഡിയോ കോണ്‍ഫറന്‍സ് രാത്രി ഒൻപതോടെയാണ് അവസാനിച്ചത്. കോവിഡിനുശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി നമ്മൾ തയാറെടുക്കണം. സ്കൂൾ, കോളജ് അധ്യയനത്തിനു ബദൽ മാർഗങ്ങൾ തേടണം. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾ നൽകുന്ന നിർദേശങ്ങൾക്ക് ഉചിതമായ പരിഗണന നൽകും. എല്ലാവരുടെയും ആവേശം ഈ പോരാട്ടം വിജയിക്കാൻ നമ്മളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അടക്കമുള്ളവ പരിഗണിച്ച ശേഷമാണ് ലോക്ക് ഡൗണ്‍ നീടട്ടിലേക്കുമെന്ന സൂചന പ്രധാനമന്ത്രി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.