കോടതിയിൽ നേരിട്ടു ഹാജരാകുന്നിൽനിന്ന് രാഹുലിന് ഇളവ്

0

റാ​ഞ്ചി: മോ​ദി സ​മു​ദാ​യ​ത്തി​നെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കു റാ​ഞ്ചി​യി​ലെ പ്ര​ത്യേ​ക എം​പി- എം​എ​ൽ​എ കോ​ട​തി ഇ​ള​വു ന​ൽ​കി.

രാ​ഹു​ലി​നെ​തി​രേ മ​റ്റു ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്നും ജ​സ്റ്റി​സ് എ​സ്.​കെ. ദ്വി​വേ​ദി ഉ​ത്ത​ര​വി​ട്ടു. കേ​സ് ഓ​ഗ​സ്റ്റ് 16നു ​പ​രി​ഗ​ണി​ക്കും.

എ​ല്ലാ ക​ള്ള​ന്മാ​ർ​ക്കും എ​ന്തു​കൊ​ണ്ടാ​ണു മോ​ദി എ​ന്ന പേ​ര് വ​ന്ന​തെ​ന്ന് 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണു രാ​ഹു​ലി​ന് തി​രി​ച്ച​ടി​യാ​യ​ത്. ഈ ​പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ സൂ​റ​റ്റ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി രാ​ഹു​ലി​ന് ര​ണ്ടു വ​ർ​ഷം ത​ട​വ് വി​ധി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു രാ​ഹു​ലി​ന്‍റെ ലോ​ക്സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യ​ത്.