ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ…: വെറും ഏഴ് ദിവസം കൊണ്ട് അമിത വണ്ണം കുറയ്ക്കാം!

0

അമിതവണ്ണം പലർക്കും ജീവിതത്തിൽ ഒരു പ്രശ്നമായി മാറികൊണ്ടിരിക്കയാണ്…ഇത് കുറയ്‌ക്കാൻ വേണ്ടി പലതും നാം പരീക്ഷിച്ചു മടുത്തവരാണ്. എന്നാൽ ശരീര ഭാരം കുറയ്ക്കുക എന്നത് ഒറ്റ രാത്രികൊണ്ട് സാധ്യമാക്കാൻ കഴിയുന്ന ഒന്നല്ല നല്ല ക്ഷമയും അതിനൊത്ത വ്യായാമവും ഉണ്ടെങ്കിലേ ഇത് ഫലം കാണുകയുള്ളു. ചിട്ടയായി ഡയറ്റ് പിന്തുടരേണ്ടത് ശരീരഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്.

അമിതവണ്ണത്തില്‍ നിന്നും രക്ഷനേടാനുള്ള ഏക വഴി ശാസ്ത്രീയമായ രീതിയില്‍ ശരീരഭാരം കുറയ്ക്കുക എന്നത് മാത്രമാണ് അത്തരത്തിൽ എളുപ്പത്തിൽ അമിതവണ്ണം കുറയ്ക്കാൻ സാധിക്കുന്ന ഒരു ഭക്ഷണരീതിയാണ് സെവൻ ഡേ ഡയറ്റ് പ്ലാൻ. പേരു സൂചിപ്പിക്കും പോലെ ഏഴു ദിവസത്തെ ഭക്ഷണരീതിയാണിത്.

ഗുണങ്ങൾ

  • ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യവും മാനസികനിലയും മെച്ചപ്പെടുത്തുന്നു.
  • ദഹനത്തിനു സഹായകം. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു. മലബന്ധം അകറ്റുന്നു.
  • ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് ശക്തി നൽകുന്നു.
  • ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു. അതായത് ഡീടോക്‌സിഫൈ ചെയ്യുന്നു.

ഡയറ്റ് ഇങ്ങനെ

  1. അതിരാവിലെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ ചേർത്ത വെള്ളം കുടിക്കാം.
  2. പ്രഭാതഭക്ഷണമായി ഇഡലി, ദോശ, പച്ചക്കറി ചേർത്ത പറാത്തയും തൈരും, ബ്രഡ് ഇവയിലേതെങ്കിലും കഴിക്കാം.
  3. ഇടനേരത്തെ ലഘുഭക്ഷണമായി ഒരു ബൗൾ നിറയെ പഴങ്ങൾ, ഫ്രൂട്ട് ജ്യൂസ്, ഒരു ബൗൾ വേവിച്ച പച്ചക്കറികൾ ഇവ കഴിക്കാം.
  4. ഉച്ചഭക്ഷണമായി ചപ്പാത്തിയും പരിപ്പു കറിയും ഒപ്പം വെജിറ്റബിൾ റൈത്ത കഴിക്കാം.
  5. വൈകുന്നേരം പച്ചക്കറി സൂപ്പ്, പയർ വർഗങ്ങൾ, പച്ചനിറത്തിലുള്ള ഇലക്കറികൾ.
  6. അത്താഴത്തിന് പഴങ്ങൾ, നട്സ്, പാൽ, ശർക്കര.