സൈബർ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി നടി റിമ കല്ലിങ്കൽ മുന്നോട്ട് വച്ച ഞങ്ങൾക്കും കാലുകളുണ്ട്(Yes We Have Legs) എന്ന ക്യാമ്പയിന് ഏറ്റെടുത്ത് കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചും, വയറ്‍ കാണുന്ന വസ്ത്രം ധരിച്ചുള്ളതുമായ തങ്ങളുടെ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിലെ സദാചാരവാദികൾക്ക് മലയാളത്തിലെ ഒരുകൂട്ടം യുവനടിമാർ മറുപടി നൽകിയത്.
ഇപ്പോൾ ഈ ക്യാമ്പയിൻ സോഷ്യൽമീഡിയയാകെ വൈറലായിക്കൊണ്ടിരിക്കയാണ്. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര പങ്കുവച്ച ചിത്രത്തിന് താഴെ അസഭ്യവര്‍ഷവുമായാണ് മലയാളികളെത്തിയത്. ഇറക്കം കുറഞ്ഞ ട്രൗസറും ഓഫ് ഷോള്‍ഡര്‍ ടോപ്പുമായിരുന്നു ചിത്രത്തിലെ അനശ്വരയുടെ വേഷം.എന്നാല്‍ തന്നെ മോശം വാക്കുകള്‍ പറഞ്ഞവരുടെ വായടപ്പിക്കുന്ന മറുപടിയാണ് അനശ്വര നല്‍കിയത്. അതേ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ച് ” ഞാന്‍ എന്തു ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ക്ക് വിഷമം വേണ്ട, എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കില്‍ അതോര്‍ത്ത് വിഷമിക്കൂ” എന്നായിരുന്നു സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള അനശ്വരയുടെ മറുപടി.
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോ കണ്ടത് 42 ലക്ഷം പേർ. യൂട്യൂബിൽ ട്രെൻഡിങ്ങാണ് ദിയയുടെ വിഡിയോ. ജൂലൈ 5നാണ് ദിയ ആൺകുഞ്ഞിന് ജന്മം നൽകിയത്....
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തില് സഞ്ജുവിന് പിന്നാലെ സഹോദരന് സാലി സാംസനെയും ടീമില് എത്തിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കെസിഎല് പ്രഥമ സീസണിലും സാലി...
എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തി. സിബിഎസ്ഇ സിലബസിൽ...