ചരിത്ര നിമിഷം: ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു

0

ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും ചരിത്രപരമായ സമാധാന കരാറിൽ ഒപ്പിട്ടു. ദീര്‍ഘകാലത്തെ വൈരം മാറ്റിവെച്ച് അറബ് രാജ്യങ്ങളായ യു.എ.ഇ.യും ബഹ്‌റൈനും ഇസ്രയേലുമായി സമാധാനകരാറിൽ ഒപ്പിട്ടത്. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സയിദ് അല്‍നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയ്യിദ് അലി നഹ്യാനും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിന്‍ സയ്യിദ് അലി നഹ്യാനും ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചൊവ്വാഴ്ച ഉടമ്പടിയില്‍ ഒപ്പുവെച്ചു.

മൂന്ന് രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണ് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്. മധ്യപൂർവ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങൾ കൂടി ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉടൻ സ്ഥാപിക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. സൗദി അറേബ്യയുടെ ഭരണാധികാരികളുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി.

നയതന്ത്ര, സാമ്പത്തികതലങ്ങളില്‍ സഹകരണവും സമാധാനവുമാണ് ഉടമ്പടി ഉറപ്പുനല്‍കുന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് കരാര്‍. മധ്യേഷ്യയുടെ പുതിയ ചരിത്രവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 13-നാണ് യു.എ.ഇ. ഇസ്രയേലുമായി സമാധാനത്തിന് ധാരണയായത്. വെസ്റ്റ് ബാങ്ക് അധിനിവേശത്തില്‍നിന്ന് ഇസ്രയേല്‍ പിന്മാറുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ധാരണ.

ഒരുമാസത്തിനിടെയാണ് രണ്ട് പ്രധാന അറബ്രാജ്യങ്ങള്‍ ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ചത്. ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതേ പാത പിന്തുടരുമെന്ന് വാര്‍ത്തകളുമുണ്ട്. അതേസമയം, യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാറിൽ ഏർപ്പെട്ടതിൽ പ്രതിഷേധിച്ച് പലസ്തീനിൽ ജനങ്ങൾ തെരുവിലിറങ്ങി. വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലുമാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്.