സിംഗപ്പൂരില്‍ മലയാളി വിദ്യാര്‍ഥി മുങ്ങി മരിച്ചു

0

സിംഗപ്പൂര്‍: തമാസക് പൊളിടെക്നിക്കില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഷഹദ് ഫാസില്‍(20) ബെഡോക് റിസര്‍വോയറില്‍ മുങ്ങി മരിച്ചു.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കളോടൊപ്പം ബെഡോക് റിസര്‍വോയറില്‍ നടക്കാനിറങ്ങിയ ഷഹദ് റിസര്‍വോയറില്‍ ഇറങ്ങുകയായിരുന്നു. മുങ്ങിത്താണ ഷഹദിനെ നീന്തലറിയാത്ത കൂട്ടുകാര്‍ക്കും രക്ഷിക്കാനായില്ല. ഇരട്ടസഹോദരനായ ഫഹദ് ഫാസിലും കൂടെയുണ്ടായിരുന്നു.

തിരുവനതപുരത്തുള്ള വര്‍ക്കലയാണ് സ്വദേശം. കൂട്ടുകാരും, മലയാളി സംഘടനകളും ചേര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.