പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. കൊല്ലം റോഡുവിള സ്വദേശി പുത്തൻ വീട്ടില്‍ ശിഹാബുദ്ദീന്‍ (46) ആണ് മരിച്ചത്. റോഡുവിള പുത്തൻവീട് ജമാൽ – നബ്‍സ ബീവി ദമ്പതികളുടെ മകനാണ്.

ജിദ്ദ ഹയ്യു സാമിറില്‍ കുടിവെള്ള കമ്പനി ജോലിക്കാരനായിരുന്നു. ന്യൂ ഏജ് ഇന്ത്യ ഫോറം പ്രവർത്തകനായിരുന്നു. ഭാര്യ – ഹലീമ. മക്കള്‍ – ആഫിയ, ആലിയ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചതായി ന്യൂഏജ് ഭാരവാഹികളും സുഹൃത്തുക്കളും അറിയിച്ചു.