ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

1

റിയാദ്: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ, ചെങ്ങന്നുർ, കൊല്ലുകടവ്​, ചെറിയനാട്​, കുഴിയത്ത്​ വീട്ടിൽ പാപ്പി ജോസ്​ കനായത്തിൽ ആണ്​ മരിച്ചത്​. ഏഴ് വർഷമായി ദമ്മാമിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു.

താമസസ്ഥലത്ത് വെച്ച്​ ഹൃദയ സ്‍‌തംഭനം ഉണ്ടായതിനെത്തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെസി ജോസ് ആണ് ഭാര്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.