നികുതി പലിശ ഇളവ്; നടൻ സൂര്യയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

0

ചെന്നൈ: നികുതിയിന്മേൽ ഉള്ള പലിശ ഇളവിനായി തമിഴ് നടൻ സൂര്യ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വർഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച് 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എസ് എം . സുബ്രഹ്മണ്യനാണ് ഹർജി തള്ളിയത്. നേരത്തെ വിദേശ കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിജയ്, ധനുഷ് എന്നീ താരങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.