മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു

0

നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യർ (70) നിര്യാതനായി. ഏറെ നാളായി ചികിത്സയിലായിരുന്നു മാധവൻ വാര്യര്‍ .  ക്യാന്‍സര്‍ ബാധിതനായിരുന്നു. പുള്ളിലെ വീട്ടിൽ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു .ഗിരിജ വാര്യരാണ് ഭാര്യ. ചലച്ചിത്രതാരം മധു വാര്യരാണ് മകന്‍.തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍.