വിമാന യാത്രക്ക് ഇനി മാസ്‌ക് നിർബന്ധമില്ല; കേന്ദ്ര സർക്കാർ

0

ന്യൂഡല്‍ഹി: ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമല്ലെന്നു വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍ വലിച്ചിരിക്കുന്നത്.

വിമാനയാത്രയില്‍ മാസ്‌ക്ക് നിര്‍ബന്ധമില്ല, എന്നാല്‍ യാത്രക്കാരുടെ ഇഷ്ടപ്രകാരം ധരിക്കുന്നതില്‍ തടസ്സമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിർബന്ധിത രീതിയിലുള്ള ഉത്തരവില്ലെങ്കിലും മാസ്‌ക്കുകൾ ഉപയോഗിക്കുന്നതാവും ഉചിതമെന്നും നിർദേശമുണ്ട്.

വിമാനത്തില്‍ കോവിഡ് ഭീഷണി മുന്‍ നിര്‍ത്തി അറിയിപ്പുകള്‍ തുടരും. എന്നാല്‍ പിഴയോ മറ്റു ശിക്ഷകളോ ഉണ്ടായിരിക്കില്ലെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.