ഹോളിവുഡ് താര ദമ്പതികളായ ടോം ഹാങ്സിനും റിത വിൽസണും കൊറോണ സ്ഥിരീകരണം

0

ഹോളിവുഡ് താരങ്ങളായ ടോം ഹാങ്സിലും ഭാര്യയും നടിയും ഗായികയുമായി റിത വിൽസണും കൊവിഡ് 19 ബാധയെന്ന് സ്ഥിരീകരണം. ടോം ഹാങ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയയിലായിരുന്നു ടോം ഹാൻക്സ് തങ്ങളുടെ കൊറോണ വയറസ് ബാധ സംബന്ധിച്ച പരിശോധനാ ഫലം പോസിറ്റീവാണെന്ന് വ്യക്തമാക്കിയത്. നിലവിൽ ഓസ്ട്രേലിയയിലാണ് ദമ്പതികളുള്ളത്.

അസുഖ ബാധയെ കുറിച്ച് ടോം ഹാങ്സ് തന്റെ ഇൻസ്റ്റഗ്രാമിലും ചെറിയ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘കഴിഞ്ഞ ദിവസങ്ങളിലായി ജലദോഷവും ശരീരവേദനയും ഉള്ളതുപോലെയും അൽപ്പം ക്ഷീണവും അനുഭവപ്പെട്ടിരുന്നു. റിത ചില ലക്ഷലക്ഷണങ്ങളും കാണിച്ചു. നേരിയ പനിയും കണ്ടെത്തി. ഇതോടെ ലോകത്ത് ഇപ്പോൾ പടരുന്ന കൊറോണ വയറസ് ബാധ സംബന്ധിച്ച പരിശോധന നടത്താൽ തീരുമാനിച്ചു. ആ പരിശോധന പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ” എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം.