തന്‍റെ വസ്ത്രത്തിനുള്ളിലേക്ക് ജനം ചൂഴ്ന്ന് നോക്കുന്നു; മിയ ഖലീഫയുടെ വെളിപ്പെടുത്തലുകള്‍ ചർച്ചയാകുന്നു

0

പോണ്‍താരമെന്ന പരിവേഷം തന്റെ സ്വകാര്യജീവിതത്തെ അപമാനിക്കുന്നുവെന്നും തന്‍റെ വസ്ത്രത്തിനുള്ളിലേക്ക് ജനം ചൂഴ്ന്ന് നോക്കുന്നത് പോലെയാണ് തോന്നുന്നത് അത് അത്യന്തം അപമാനം ഉണ്ടാക്കുന്നതാണെന്നും നടി മിയ ഖലീഫ.ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മിയ ഖലീഫ മനസ്സു തുറന്നത്. എന്നാൽ ഈ വെളിപ്പെടുത്തലുകൾ ചര്‍ച്ചയായികൊണ്ടിരിക്കയാണ്.തന്നെ സിനിമയിലേക്ക് കൊണ്ടു വന്നവര്‍ പണമുണ്ടാക്കുന്ന യന്ത്രം എന്ന പരിഗണന മാത്രമാണ് തന്നിരുന്നതെന്നും, ലോകത്തിന്റെയും കുടുംബത്തിന്റെയും തനിക്ക് ചുറ്റുമുള്ള എല്ലാത്തിൽ നിന്നും താൻ ഒറ്റപെട്ടുവെന്നും മിയ വ്യക്തമാക്കി.

ചില തെറ്റുകള്‍ പൊറുക്കാവുന്നതിലപ്പുറമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ കാലം മായ്ക്കാത്ത മുറിവുകളില്ല. കാര്യങ്ങളെല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷ. ആരും പൂര്‍ണരല്ല. നഗ്‌നവീഡിയോ കണ്ട് അതാണ് യാഥാര്‍ത്ഥ്യമെന്ന് വിചാരിക്കുന്ന പുരുഷന്‍മാരുണ്ട്. തങ്ങളുടെ സ്ത്രീകളില്‍ നിന്നും ഇതാഗ്രഹിക്കുന്നു. എന്നാല്‍ ഇതല്ല വസ്തുതതയെന്നും മനസിലാക്കണം. പോണ്‍ വ്യവസായത്തിന്‍റെ ഭാഗമായിരിക്കെ താനേറെ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരുന്നു.

പൊതുജനമധ്യത്തില്‍ ഇറങ്ങുമ്പോള്‍ ജനങ്ങള്‍ എന്റെ വസ്ത്രത്തിനുള്ളിലേക്ക് ചുഴിഞ്ഞുനോക്കുന്നതായി തനിക്ക് അനുഭവപ്പെട്ടതായും അത് എനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയെന്നും മിയ അഭിമുഖത്തില്‍ പറയുന്നു.തന്‍റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടുകൂടി സമാന അനുഭവം നേരിട്ടവര്‍ തങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു മിയയോട് പറഞ്ഞതായും വെളിപ്പെടുത്തുന്നു.

2014 ലാണ് ലെബനീസ് വംശജയായ മിയ ഖലീഫ പോണ്‍ സിനിമയില്‍ സജീവമാകുന്നത്.വെറും മൂന്നുമാസകാലമേ പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളുവെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളാണ് മിയ.ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നും വ്യക്തിപരമായ പ്രശ്ങ്ങളും കാരണമാണ് മിയ അഭിനയം അവസാനിപ്പിച്ചത്.