ഫ്രാന്‍സിന്റെ ഐറിസ് മിറ്റ്നെയര്‍ ലോക സുന്ദരി

0

ഫ്രാന്‍സിന്റെ ഐറിസ് മിറ്റ്നെയര്‍ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. 13 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഐറിസ് ലോകസുന്ദരി പട്ടം ചൂടിയത്. അവസാന റൗണ്ടില്‍ ഐറിസും മിസ് ഹെയ്ത്തി റാക്വെല്‍ പെലിസിയറും മിസ് കൊളംബിയ ആന്‍ഡ്രിയ ടോവറുമായിട്ടായിരുന്നു ഐറിസിന്റെ മത്സരം. റാക്വെല്‍ പെലിസിയര്‍ ഒന്നാം റണ്ണര്‍ അപ് ആയും മിസ് കൊളംബിയ ആന്‍ഡ്രിയ രണ്ടാം റണ്ണര്‍ അപ് ആയും തെരഞ്ഞെടുക്കപ്പെട്ടു.

പാരിസ് സ്വദേശിനിയായ ഐറിസ് മിറ്റ്നെയര്‍ക്ക് 24 വയസ്സുണ്ട്.ഇപ്പോള്‍ ദന്തല്‍ സര്‍ജറിയില്‍ ബിരുദ പഠനം നടത്തുകയാണ്. അതിര്‍ത്തിയുടെയും അഭയാര്‍ത്ഥികളുടെയും കാര്യത്തില്‍ തന്റെ രാജ്യത്തിന്റെ തുറന്ന മനോഭാവത്തെ പ്രശംസിക്കുന്ന നിലപാടാണ് ഐറിസ് മത്സരത്തിനിടെ ക്യു ആന്‍ഡ് എ സെഷനില്‍ സ്വീകരിച്ചത്.