മാസ് ലുക്കില്‍ മിതാലി രാജ് വോഗിന്റെ കവറില്‍

0

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന്റെ പുതിയ ലുക്ക് കണ്ടു ആരാധകര്‍ ഒന്നടങ്കം ഞെട്ടിയെന്നു പറഞ്ഞാല്‍ മതി. മറ്റെങ്ങുമല്ല ലോകത്തെ ഏറ്റവും പ്രശസ്തമായ ഫാഷന്‍ മാഗസിനുകളില്‍ ഒന്നായ വോഗ് മാഗസിന്റെ കവറിലാണ് മിതാലി മാസ്സ് ലുക്കില്‍ വന്നിരിക്കുന്നത്.

വോഗിന്റെ പത്താം വാര്‍ഷിക പതിപ്പിന്റെ കവര്‍ ചിത്രത്തിലാണ് മിതാലി രാജ് ഇടംപിടിച്ചത്. ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍, നിത അംബാനി എന്നിവരാണ് മിതാലിക്കൊപ്പം കവര്‍ ചിത്രത്തിലുള്ളത്.വിമണ്‍ ഓഫ് ദ യെര്‍ ആന്‍ഡ് വി ഓള്‍ ലവ്’ എന്ന സെലബ്രേഷന്‍ പതിപ്പിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജിന്റെ കിടിലന്‍ ലുക്ക് ഉള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മിതാലി രാജിനെ കവറിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.Image result for mithali raj vogue cover

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.