തെരുവ്നായ്ക്കളെ കൊല്ലരുതെന്ന് വാദിച്ച എൽദോസ്​ കുന്നപ്പള്ളി എം.എൽ.എയെ ഡല്‍ഹിയില്‍ മേനക ഗാന്ധിയുടെ വീടിനു സമീപത്തു വെച്ചു നായ കടിച്ചു

0

കേരളത്തിലെ തെരുവ് നായ്ക്കളെ ഒരു കാരണവശാലും  കൊല്ലരുത് എന്ന് ശക്തമായി വാദിച്ച എൽദോസ് കുന്നപ്പള്ളി എം.എൽ.എയെ നായ കടിച്ചു .അതും കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ വീടിനു അടുത്തുള്ള കേരള ഹൗസിന് സമീപത്തു വെച്ചു തന്നെ .ഇന്ന് രാവിലെ  ആണ് സംഭവം .

പുലര്‍ച്ചെ ഡല്‍ഹിയില്‍ കേരളാഹൗസിന് മുന്നിലൂടെ നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. നടക്കാനിറങ്ങിയപ്പോള്‍ സമീപത്ത് കൂടെ പട്ടികളും ഓടിയെത്തി. അടുത്തെത്തിയ രണ്ടുപട്ടികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ആക്രമിച്ചത്. ധരിച്ചിരുന്ന പാന്റ്‌സ് കടിച്ചുകീറിയ പട്ടികള്‍ ഇടതുകാലില്‍ കടിക്കുകയും ചെയ്തു. മൃഗസ്‌നേഹി ആയതുകൊണ്ട് തന്നെ തെരുവുനായ്ക്കള്‍ സമീപത്തെത്തിയപ്പോള്‍ അത്ര ആശങ്കപ്പെട്ടില്ലെന്നാണ് ആക്രമണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

എറണാകുളം ജില്ലാ പ്രസിഡൻറായിരിക്കുന്ന സമയത്ത് മൃഗസ്നേഹികളെ പങ്കെടുപ്പിച്ചു തെരുവ്നായ്ക്കളെ കൊല്ലുന്നുതിനു എതിരെ പരിപാടിയും നടത്തിയിരുന്നു .തന്നെ ഡല്‍ഹിയില്‍ വെച്ച് പട്ടികള്‍ കടിച്ചതോടെ കേരളത്തില്‍ മാത്രമാണ് തെരുവുനായ്ക്കളുടെ ആക്രമണമെന്ന മേനകാഗാന്ധിയുടെ വാദമാണ് പൊളിയുന്നതെന്ന് എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചു .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.