MLES വാർഷികാഘോഷം “കലോത്സവം 2023” ആഘോഷിച്ചു

0
Photos: Vinayan

മലയാളം ലാഗ്വേജ് എഡ്യൂക്കേഷൻ സൊസൈറ്റി സിംഗപ്പൂർ (MLES ) “കലോത്സവം 2023” എന്ന പേരിൽ അതിന്റെ പതിനാലാം വാർഷികാഘോഷം ജൂലൈ 15ന് ശനിയാഴ്ച നോർത്ത് ബ്രൂക്ക് സെക്കൻഡറി സ്കൂളിൽവച്ച് ആഘോഷിച്ചു.
എം എൽ ഇ എസ് ചെയർമാൻ മിസ്റ്റർ ജയദേവ് ഉണ്ണിത്താന്റെ സാന്നിധ്യത്തിൽ
സെമ്പവാങ് ജി ആർ സി എം പി മിസ്റ്റർ വിക്രം നായർ നിലവിളക്കു കൊളുത്തി പരിപാടികൾക്കു തുടക്കം കുറിച്ചു.

അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ മുഹമ്മദ് ഫൈസൽ ഇബ്രാഹിം ( മിനിസ്ട്രി ഓഫ് സ്റ്റേറ്റ്, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ്, മിനിസ്ട്രി ഓഫ് നാഷണൽ ഡെവലപ്മെന്റ്)
പ്രധാന അതിഥിയായി എത്തിയിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിൽ മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം എടുത്തു പറഞ്ഞു.

ഇത്തരം പരിപാടികകൾ സംഘടിപ്പിക്കുന്നതിലൂടെ, മാതൃഭാഷയുടെ പ്രാധാന്യം വർദ്ധിപ്പിക്കുവാനും കുട്ടികളിലും മറ്റും മാതൃഭാഷയോടുള്ള സ്നേഹം എത്രമാത്രമുണ്ടെന്നു തിരിച്ചറിയാനും ഭാഷാപരമായ പൈതൃകം നമ്മുടെ വളർന്നുവരുന്ന തലമുറയിലേക്ക് പകർന്നുകൊടുക്കുവാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധയിനം കലാപരിപാടികളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകുകയുണ്ടായി.

ഏഴു വയസ്സിനു താഴെയുള്ള കുട്ടികൾക്കായുള്ള കളറിംഗ് മത്സര വിജയികൾ:
ഒന്നാം സ്ഥാനം – അമൽ സുധീഷ്
രണ്ടാം സ്ഥാനം – ഗൗരി നായർ
മൂന്നാം സ്ഥാനം – റിഫാൻ സാനിഷ്

12 വയസ്സിനു താഴെയുള്ള കുട്ടികൾക്കായുള്ള പെൻസിൽ ഡ്രോയിങ് മത്സര വിജയികൾ:
ഒന്നാം സ്ഥാനം – ദിവാന റിഷോബ്
രണ്ടാം സ്ഥാനം – ഷിവോൺ സുജിത്ത്
മൂന്നാം സ്ഥാനം – അമയാ ഗ്രെസ്‌

എട്ടു വയസ്സിന് താഴെയുള്ളവർക്കായുള്ള “കുട്ടിക്കവിത” മത്സര വിജയികൾ:
ഒന്നാം സ്ഥാനം – ധന്യാ അജിത്ത്
രണ്ടാം സ്ഥാനം – മേധാ സി എം

എട്ടു വയസ്സിനു മേലെയുള്ള കുട്ടികളുടെ, പദ്യം ചൊല്ലൽ വിഭാഗത്തിൽ, മാളവിക സജേഷ് ഒന്നാം സ്ഥാനവും അമായ ജേക്കബ്, ശങ്കരൻ പല്ലശ്ശന സുന്ദർ എന്നീ കുട്ടികൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

15 വയസ്സിന് താഴെയുള്ള കുട്ടികളുടെ, രണ്ടുമിനിറ്റ് ഫ്രെയിം പാട്ടുമത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം അഞ്ജലിന അജിത്തും രണ്ടാം സ്ഥാനം നിവേദിത അനൂപും മൂന്നാം സ്ഥാനം ഹിപ്സാ നോറിലും കരസ്ഥമാക്കി.

15 വയസ്സിന് താഴെയുള്ളവർക്കുള്ള രണ്ടുമിനിറ്റ് ഫ്രെയിം ഡാൻസ് മത്സര വിഭാഗത്തിൽ, അഞ്ജനെയാ രാംനാദ്, അമയാ ജേക്കബ്, അദ്വിക അനു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.

പോയം റേസിറ്റേഷൻ വിഭാഗത്തിൽ, നീയാദി എം എം, സാൻവിക ശ്രീ, ശ്രേയ ശ്രീകാന്ത് എന്നിവർ വിജയികളായി.

പരിപാടികൾക്കിടയിൽ, കാണികൾക്കായി ക്വിസ്സ് മത്സരവും നടത്തുകയുണ്ടായി. ചോദ്യങ്ങൾ പ്രധാനമായും മലയാള ഭാഷയെക്കുറിച്ചുതന്നെയായിരുന്നു. ഇതിനു കാണികളിൽനിന്ന് നല്ല പ്രതികരണം ലഭിക്കുകയുണ്ടായി.

സിംഗപ്പൂരിലെ വിവിധ മലയാളി സംഘടനകളുടെ പ്രധാനപ്പെട്ട ഭാരവാഹികളുൾപ്പെടെ മുന്നൂറ്റിയൻപതോളം പേർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി